കപ്പയും നല്ല എരിവുള്ള മീന്‍കറിയും
ആഹാരപ്രിയരായ മലയാളികളില്‍ കപ്പയും മീന്‍ കറിയും കഴിക്കാത്തവരുണ്ടാകില്ല.പ്രത്യേകിച്ച് മധ്യതിരുവതാംകൂറുകാര്‍അതയും കേമമാണ് കപ്പയുടെ പെരുമ.കപ്പയുടെ കൂടെ നല്ല എരിവും പുളിയും കറിവേപ്പിലയും ഠിക്തത്തറ മുളകിട്ട മത്തിക്കറിയുടെ രുചി ഒന്നുവേറേ തന്നെ.
    കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ കപ്പ പ.ാചകം ചെയ്യുന്നത് വ്യത്യസ് രുചികളിലാണ.്അതില്‍ പ്രധാന കൂട്ട് കോട്ടയംകാരുടെ തന്നെ.കപ്പ കറിവെച്ചത്,കപ്പ വേവിച്ചത്,കൊളളിക്കറി ഓരോരുത്തരും അവരവരുടെ രീതികള്‍.കപ്പ കൊത്തി നുറുക്കി പുഴുങ്ങിയെടുക്കുന്നതും,വലിയ കഷണങ്ങളാക്കി പുഴുങ്ങിയെടുക്കുന്നതുമാണ് പ്രധാന കപ്പ വിഭവങ്ങള്‍.നല്ല മഴയുള്ള തുലാവര്‍ഷക്കാലത്ത് വൈകുന്നേരങ്ങളില്‍ നല്ല കപ്പപ്പുഴുക്കും എരിവുള്ള മീന്‍ കറിയും കൂട്ടി ഒരു പിടിപിടിക്കുന്നോ.പറയുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറുന്നല്ലേ  .ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ മെനുവില്‍ വരെ കപ്പയൊരു പ്രധാന വിഭവമായി കഴിഞ്ഞു.മരച്ചീനി,പൂള ,കൊള്ളി എന്നീ പല പേരുകളില്‍ കപ്പ അറിയപ്പെടുന്നു.കപ്പ തിന്നുമ്പോളുള്ള ചെറിയ മക്ക്(ഒരു തരം ഉന്മാദാവസ്ഥ)—മാറാനാണ് കപ്പയുടെ കൂടെ മത്തിക്കറി കഴിക്കുന്ന തെ ന്നും പറയും.
കോട്ടയം കപ്പപ്പുഴുക്ക്

നുറുക്കിയ കപ്പ തിളച്ച വെള്ളത്തില്‍ വേവിച്ചെടുക്കുക.ഇതില് ഉപ്പ് മഞ്ഞള്‍ തുടങ്ങിയവ ചേര്‍ക്കണം.കപ്പ വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിക്കളയുക.ഇതിലേക്ക് ചിരണ്ടിയ തേങ്ങ പച്ചമുളക്,തുടങ്ങിയവ ചതച്ച് ചേര്‍ക്കുക.ഒന്നുചൂടായിക്കഴിയുമ്പോള്‍ തേങ്ങ,വെളുത്തുള്ളി,ചുവന്നുള്ളി,കറിവേപ്പില തുടങ്ങിയവ ചതച്ചത് ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നിറക്ക് വെയ്ക്കുക.കപ്പപ്പുഴുക്ക് തയ്യാര്‍